എഴുകോൺ : വാക്കനാട് ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ചാർട്ടർ പ്രസിഡന്റ് ലിതിൻ ചൈതത്തിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ വി. പരമേശ്വരൻകുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ നിർവഹിച്ചു. പ്രസാദ് അമ്പാടി, ആർ.വി. ബിജു, റീജിയണൽ ചെയർപേഴ്സൺ ജയരാജ്, സോൺ ചെയർപേഴ്സൺ ഷാജു തോമസ്, മൂഹമ്മദ് ഹുസൈൻ, ആർ. ബിനു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.എൽ. ലിതിൻ ചൈത്രം (പ്രസിഡന്റ്), ഷിബി, ഡോ.വിഷ്ണു (വൈസ് പ്രസിഡന്റുമാർ) രാധാകൃഷ്ണൻനായർ (സെകട്ടറി) സുരേഷ് (ജോയിന്റ് സെക്രട്ടറി), അജയകുമാർ (ട്രഷറർ), ഡോ.വരുൺ, ശ്രീജിത്ത്, രധീഷ്, രാജീവ് (പ്രോജക്ട് ചെയർമാൻമാർ) എന്നിവരെ തിരഞ്ഞെടുത്തു.