rotary-club
റോട്ടറി ക്ളബ് ഒഫ് അ‌ഞ്ചാലുംമൂട് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റോട്ടറി ക്ളബ് ഒഫ് അ‌ഞ്ചാലുംമൂട് ഭാരവാഹികളായി പി. രാജേഷ് കുമാർ (പ്രസിഡന്റ്), എൻ.എസ്. ജയചന്ദ്രൻ (സെക്രട്ടറി), ബിജു അഷ്ടമുടി (ട്രഷറർ) എന്നിവർ ചുമതലയേറ്റു. റോട്ടറി മുൻ ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ, അസി. ഗവർണർ എസ്. നന്ദകുമാർ, മെമ്പർഷിപ്പ് ചെയർമാൻ കെ.ജെ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു. ഡിസ്ട്രിക്ട് - സർവീസ് പ്രോജക്ടുകളുടെ ഭാഗമായി മൊബൈൽ ഫോൺ, കിഡ്നി രോഗികൾക്കുള്ള ചികിത്സാ സഹായം എന്നിവയും വിതരണവും ചടങ്ങിൽ നടന്നു.