കരുനാഗപ്പള്ളി. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന കൊവിസ് വാക്സിൻ വിതരണത്തിൽ കരുനാഗപ്പള്ളിയിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേക്ഷണം നടത്തണമെന്ന് ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി റോട്ടറി ക്ലബ് വഴി ആയിരം ഡോസ് വാക്സിൻ വിതരണം ചെയ്തപ്പോൾ ആരോഗ്യവകുപ്പ് കേന്ദ്രസർക്കാരിന് നൽകിയ കണക്കിൽ 8422 ആണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കമ്മിറ്റി ആരോപിച്ചു. വാക്സിൻ വിതരണത്തിലെ സംഘടിതവും ആസൂത്രിതവുമായ വാക്സിൻ കൊള്ളയുടെ തെളിവാണ് കരുനാഗപ്പള്ളിയിൽ നടന്നത് . ഇതിനെതിരെ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അറിയിച്ചു. വാക്സിൻ വിതരണത്തിലെ അഴിമതിക്കും രാഷ്ട്രീയവത്ക്കരണത്തിനുമെതിരെ സമരം സംഘടിപ്പിക്കാനും ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗം ബി.ജെ.പി കൊല്ലം ജില്ലാ ജനറൽ സെകട്ടറി ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വെറ്റമുക്ക് സോമൻ , ലതാ മോഹൻ ,എസ്. കൃഷ്ണൻ ,ശരത് കുമാർ , ടി.വിജയൻ , അജയൻ വാഴപ്പള്ളി, ബി. സജീവൻ എന്നിവർ പ്രസംഗിച്ചു