mobai-
അമ്മയുടെ ഓർമ്മയ്ക്കായി കരുനാഗപ്പള്ളി യുപിജി സ്കൂളിലേക്ക് മകൾ കൃപ വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഏറ്റു വാങ്ങുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി യു .പി. ജി സ്കൂളിൽ അദ്ധ്യാപികയായിരിക്കെ അകാലത്തിൽ മരണമടഞ്ഞ സ്വാഹാദേവിയുടെ ഓർമ്മയ്ക്കായി മകൾ കൃപ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ സംഭാവന നൽകി. നഗരസഭാ ചെയർമാൻ കോട്ടയിൽരാജു മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.എസ് .എം .സി ചെയർപേഴ്സൺ ആർ .കെ. ദീപ അദ്ധ്യക്ഷയായി.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി.മീന മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ആർ. ശോഭ സ്വാഗതം പറഞ്ഞു. പി .ടി. എ വൈസ് പ്രസിഡന്റ് ബി .എ. ബ്രിജിത്ത്, എം. സുരേഷ്കുമാർ, കെ. എൻ .ആനന്ദൻ, കെ .രാജീവ്, സീനിയർ അസിസ്റ്റന്റ് എസ് .സേതുലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. .അമ്മ മരണപ്പെടുമ്പോൾകൃപ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.അമ്മയുടെ വിയോഗം വല്ലാതെ തളർത്തിയെങ്കിലും പിന്നീട് ബന്ധുവീടുകളിൽ നിന്നായിരുന്നു പഠനം. ഇത്തവണത്തെ എസ് .എസ്.എൽ.സി പരീക്ഷയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.