ശാസ്താംകോട്ട: ആരോഗ്യ വകുപ്പ് ജീവനക്കാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന വി.ത്യാഗരാജന്റെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ ശൂരനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കു വേണ്ടി അദ്ധ്യാപകർ മൊബൈൽ ഫോൺ ഏറ്റുവാങ്ങി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ പി.ടി.എ.പ്രസിഡന്റ് ഡോ. എൽ.സി.അതിൽ കുമാർ ,ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ, ഗ്രമപഞ്ചായത്തംഗം എസ്.സൗമ്യ, ടി.എസ്. വൽസല കുമാരി , ജി.രാധാകൃഷ്ണപിള്ള , സരസ ചന്ദ്രൻ പിള്ള,കെ.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.