കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ധർണ നടത്തി. സഹകരണ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി തിരുത്തുക, സഹകരണ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായനികുതി ഇളവ് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
പരവൂരിൽ ജയ് പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സി. പ്രസാദ്, ടി.സി. രാജു, മഹേന്ദ്ര, സുരേഷ്, ബാബുജൻ തുടങ്ങിയവർ നേതൃത്വം നൽകി.
പാരിപ്പള്ളിയിൽ വിനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ഗണേശൻ ഉദ്ഘാടനം ചെയ്തു. ഡി. രാജു, യൂണിയൻ ചാത്തന്നൂർ ഏരിയാ സെക്രട്ടറി വി. വിനോദ്, രവീന്ദ്രൻ, ഉദയൻ, സോജി, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ചാത്തന്നൂരിൽ ആർ. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സയൻ, വിനോദ് എന്നിവർ നേതൃത്വം നൽകി.