മൺറോത്തുരുത്ത്: കുടുംബശ്രീ സി.ഡി.എസിലെ അയൽക്കൂട്ടങ്ങളിൽ നിന്ന് സമാഹരിച്ച തുക വിനിയോഗിച്ച് മൺറോത്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്സിമീറ്റർ വാങ്ങിനൽകി. സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിനി പ്രദീപ് മെഡിക്കൽ ഓഫീസർ അനീഷിന് ഓക്സിമീറ്റർ ഏറ്റുവാങ്ങി. വാർഡ് മെമ്പർ മായാ നെപ്പോളിയൻ, കുടുംബശ്രീ ചാർജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ, സി.ഡി.എസ് അംഗങ്ങളായ ശശികല, ഷൈല, അജിത തുടങ്ങിയവർ സംസാരിച്ചു.