bank
വെളിനല്ലൂർ സഹകരണ ബാങ്ക് വട്ടപ്പാറ ശാഖയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഓൺലൈനായി നിർവഹിക്കുന്നു.

ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് വട്ടപ്പാറയിൽ പുതുതായി ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി നിർവഹിച്ചു. യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു.കൗണ്ടർ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.വിക്രമനും സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലും ആദ്യ വായ്പാ വിതരണം എസ്.മോഹനൻ പോറ്റിയും എം.ഡി.എസ് ഉദ്ഘാടനം ബ്ലോക്ക് പ്രസിഡസ്റ്റ് ലതിക വിദ്യാധരനും നിർവഹിച്ചു. ആദ്യ വഞ്ചി നിക്ഷേപം സ്വീകരിക്കൽ കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കരിങ്ങന്നൂർ മുരളിയും ആർക്കിടെക്ടിനെ ആദരിക്കൽ വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസറും നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് പി.ആനന്ദൻ, ജില്ല പഞ്ചായത്ത് മെമ്പർ ഷൈൻ കുമാർ, ബ്ലോക്ക് അംഗങ്ങളായ കരിങ്ങന്നൂർ സുഷമ, ജയന്തി ദേവി, പഞ്ചായത്തംഗങ്ങളായ എസ്.അമൃത്, മെഹറുന്നീസ, സി .പി.എം പ്രതിനിധി ജി.സനിൽ, വട്ടപ്പാറ നാസിമുദീൻ, പെരപ്പയം സുഭാഷ് എന്നിവർ

സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.ആനന്ദൻ സ്വാഗതവും ബാങ്ക് ഭരണസമിതിയംഗം ബി. ശ്രീകുമാർ നന്ദിയും പറഞ്ഞു.