citu
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എച്ച്. സലിം ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: എല്ലാ വഴിയോര കച്ചവടക്കാരെയും സർവേ ലിസ്റ്റിൽ ഉൾപ്പെടുത്തുക, കൊവിഡ് മാനദണ്ഡം പാലിച്ച് കച്ചവടം ചെയ്യാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷന് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ഭാരവാഹി എം.എച്ച്. സലിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. സജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എൻ. ത്യാഗരാജൻ, എം. നാസർ, ടി. നജീബ് തുടങ്ങിയവർ സംസാരിച്ചു.