ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കാരാളിമുക്ക്, കണത്താർ കുന്നം
മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രാത്രിയിൽ ഉൾപ്പടെ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. അധികൃതരോട് പരാതിപ്പെടാനുള്ള ടെലഫോൺ സംവിധാനം മിക്കപ്പോഴും പ്രവർത്തനക്ഷമമല്ലെന്നും പരാതിയുണ്ട്.