കൊല്ലം: വിൽപ്പനയ്ക്കായി എത്തിച്ച നാല് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി അംബാസമുദ്രം സ്വദേശി സുഭാഷ് മുത്തുക്കൃഷ്ണൻ (29) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.​ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഇളമ്പള്ളൂർ ദേവീക്ഷേത്രത്തിന് സമീപത്ത് വച്ചാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം അസി. എക്സൈസ് കമ്മിഷണർ വി. റോബർട്ടിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ,​ പ്രിവന്റീവ് ഓഫീസർമാരായ എം. സുരേഷ് കുമാർ,​ പി. ശ്രീകുമാർ,​ സിവിൽ എക്സൈസ് ഓഫീസർമാരായ ടി. ശ്യാം കുമാർ,​ മുഹമ്മദ് ഷെഹീൻ,​ രജീഷ്,​ അനൂപ് എ. രവി,​ വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി,​ ഡ്രൈവർ രാജഗോപാൽ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.