പരവൂർ: പുത്തൻകുളത്ത് പ്രഭാത സവാരിക്കിടെ ഗൃഹനാഥനെ തടഞ്ഞുനിറുത്തി മൂന്നംഗസംഘം മൊബൈൽ ഫോൺ കവർന്നതായി പരാതി. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ പൂതക്കുളം ശരത്ത് കോട്ടേജിൽ ബാബു രാജേന്ദ്രൻ ഉണ്ണിത്താന്റെ ഫോണാണ് ബൈക്കിലെത്തിയവർ പിടിച്ചുപറിച്ചത്. ഗൃഹനാഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.