odanavatom
ദേശീയ അദ്ധ്യാപകപരിഷത്ത് വെളിയം സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും റിട്ട അദ്ധ്യാപകനുമായ ബാലകൃഷ്ണപിള്ളയെ ഗുരുവന്ദനം ചടങ്ങിൽ ആദരിക്കുന്നു.

ഓടനാവട്ടം : ദേശീയ അദ്ധ്യാപകപരിഷത്ത് വെളിയം സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം നടത്തി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും റിട്ട. അദ്ധ്യാപകനുമായ ബാലകൃഷ്ണപിള്ളയെ വസതിയിൽ എത്തിയാണ് ഗുരുവന്ദനം നടത്തി ആദരിച്ചത്. സബ് ജില്ലാ പ്രസിഡന്റ്‌ രാജേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് സംസ്ഥാന സമിതി അംഗം ടി. ജെ. ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി എം. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ബാലകൃഷ്ണപിള്ള, ശ്രീലേഖ, സനൂബ് എന്നിവർ സംസാരിച്ചു.