എഴുകോൺ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി നെടുമൺകാവ് എൻ. നാരായണനുണ്ണി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആദർശ് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. ജയൻ, രാജേന്ദ്രൻ, അഭിജിത്ത്, രമേശൻ, അർച്ചന എന്നിവർ പങ്കെടുത്തു.