എഴുകോൺ: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോണിൽ വാഹനമുരുട്ടി പ്രതിഷേധിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം ആർ. രാധാകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി. അജയകുമാർ, ഏരിയ സെക്രട്ടറി ആർ. മനോഹരൻ, ഏരിയ പ്രസിഡന്റ്‌ റെജി പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി.