dharna
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി സുധാകരൻ പളളത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ഇന്ധന വില വർദ്ധനവ്, വനം കൊള്ള, സ്വർണക്കടത്ത് ,തുടർകഥയാകുന്ന സ്ത്രീ പീഡനങ്ങൾ എന്നിവയ്ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധ‌ർണ നടത്തി. ജില്ലാ സെക്രട്ടറി സുധാകരൻ പളളത്ത് ധർണ ഉദ്ഘാടനം ചെയ്തു. ജേക്കബ് അദ്ധ്യക്ഷനായി. കൊട്ടാരക്കര നിയോജക മണ്ഡലം സെക്രട്ടറി കുളക്കട രാജേന്ദ്രൻ, പൂവറ്റൂർ മുകേഷ്,ഹരി പട്ടാഴി, അഭിലാഷ് നാഥ്, രജീഷ്, അനന്ദു, അൻസർ, മോഹനൻ എന്നിവർ സംസാരിച്ചു.