paravur
കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പരവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി പരവൂർ രമണൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പരവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ എസ്.എൻ.വി സമാജത്തിന് സമീപം ധർണ നടത്തി. സംഘങ്ങളിൽ നിന്നുള്ള കയറും കയർ ഉത്പന്നങ്ങളും പൂർണമായി കയർഫെഡ് സംഭരിക്കുക, സംഘങ്ങൾക്ക് കയർഫെഡിൽ നിന്ന് ഗുണമേന്മയുള്ള ചകിരി വിതരണം ചെയ്യുക, ഉത്പാദനത്തിന് പ്രവർത്തന മൂലധനവും യന്ത്രവത്കൃത മെഷീനും നൽകുക, തൊഴിലാളികൾക്ക് കൊവിഡ് സമാശ്വാസ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പരവൂർ രമണൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻപിള്ള, ഹാഷിം, പരവൂർ സജീബ്, പടിപ്പുര വിജയൻ, നെല്ലേറ്റിൽ ബാബു, ബാലാജി, പരമേശ്വരൻ, ജനാർദ്ദനൻ ചെട്ടിയാർ, തങ്കമണി, പത്മാവതിഅമ്മ തുടങ്ങിയവർ സംസാരിച്ചു.