കരുനാഗപ്പള്ളി : കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. പ്രശ്നം ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിനെ തുടന്നാണ് ഉപരോധത്തിൽ നിന്ന് പ്രവർത്തകർ പിന്മാറിയത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സജീവൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ സതീഷ് തേവനേത്ത്, ശാലിനി രാജീവ്, ചിറയ്ക്കൽ ശ്രീഹരീ, നിഷാ പ്രദീപ്, പാർട്ടി നേതാക്കളായ എസ്. രഞ്ജിത്ത്, ആർ. മുരളി, സജീവൻ കൃഷ്ണ ശ്രീ, വിശ്വനാഥൻ, കണ്ണൻ, മഹേഷ് പണിക്കർ, ജയപ്രകാശ്, ഗോപകുമാരൻ പിള്ള എന്നിവർ നേതൃത്വം നൽകി.