club
റോട്ടറി ക്ലബ് ഒഫ് പുനലൂരിന്റെ പ്രസിഡന്റ് എസ്.എബി വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു. സെക്രട്ടറി ഷിബു ശശീന്ദ്രൻ, പി.പ്രതാപൻ,ജിജി കടവിൽ തുടങ്ങിയവർ സമീപം.

പുനലൂർ: എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് പുനലൂരിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ബൃഹത്തായ പദ്ധതികൾ നടപ്പിലാക്കുമെന്ന് ക്ലബ് പ്രസിഡന്റ് എസ്.എബി കൈരളിയും സെക്രട്ടറി ഷിബു ശശീന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന് കരവാളൂർ പഞ്ചായത്തിലെ നരിക്കൽ പ്രദേശമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, കിണറുകൾ നവീകരിക്കുക, കുട്ടികൾക്ക് ഓൺ ലൈൻ വിദ്യാഭ്യാസ സഹായം നൽകുക, കൗൺസിലിംഗ് ക്ലാസുകൾ, വായന ശീലം വളർത്തുക,വൃദ്ധ ജനങ്ങൾ,സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരുടെ ആരോഗ്യസംരക്ഷണം, മഴവെള്ള സംഭരണി, ജൈവ പച്ചക്കറിയിൽ പ്രോത്സാഹനം,എക്സിബിഷൻ തുടങ്ങിയ പദ്ധതികളാകും നടപ്പിലാക്കുകയെന്നും അവർ അറിയിച്ചു.ജോയിന്റ് സെക്രട്ടറി ജിജി കടവിൽ, ട്രഷറർ ഷാജി മോൻ ചാക്കോ,​ പി.പ്രതാപൻ, രജ്ഞി .പി.ബേബി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.