sndp-
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ധനസഹായ വിതരണം പള്ളിമൺ ശാഖാ സെക്രട്ടറിക്ക് ചെക്ക് നൽകി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ ഗുരുകാരുണ്യം പദ്ധതി പ്രകാരം ശാഖകൾക്ക് നൽകുന്ന ധനസഹായത്തിന്റെ നെടുമ്പന പഞ്ചായത്ത് മേഖലയിലെ വിതരണ പരിപാടി പള്ളിമൺ ശാഖാ ഓഫീസിൽ നടന്നു. മേഖലയിലെ ഒൻപത് ശാഖകൾക്കാണ് 5000 രൂപ വീതം ധനസഹായം നൽകിയത്. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ധനസഹായം വിതരണം ചെയ്തു. ദിലീപ് കുമാർ, വത്സലൻ, അശോകൻ, സുരേഷ്, ശ്രീനിവാസൻ, മോഹനൻ, സുഭാഷ് കുമാർ, സുധർമ്മൻ, മുരളീധരൻ, നന്ദ കിഷോർ എന്നിവർ തുക ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, കെ. നടരാജൻ, എസ്. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.