sndp
യൂണിയൻ പ്രസിഡന്റ് ആദം കോട് കെ ഷാജി ഉദ്ഘാടനം നിർവഹിക്കുന്നു.

പത്തനാപുരം : എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട എലിക്കാട്ടൂർ 1751-ാം നമ്പർ ശാഖയുടെ പുതിയ നിർമ്മാണങ്ങളുടെ സമർപ്പണവും ആദരിക്കൽ ചടങ്ങും നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ് വാർഡ് മെമ്പർ ഷേർളി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശാഖ അംഗമായിരുന്ന കെ. പി കുമാരന്റെ ഓർമ്മക്കായി ടൈൽ വർക്കിന്‌ സംഭാവന നൽകിയ അദ്ദേഹത്തിന്റെ ഭാര്യ കെ. സുലോചന, റൂഫിംഗിന് സംഭാവന നൽകിയ ശാഖ അംഗമായ സന്തോഷ്‌ വിജയൻ എന്നിവരെ ആദരിച്ചു.

ശാഖ സെക്രട്ടറി സജീവ് കുമാർ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ലൈല ബാബു നന്ദിയും പറഞ്ഞു.