photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ കീഴിലുള്ള വിവിധ ശാഖാ ഭാരവാഹികൾക്ക് ഓണക്കോടികൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലുള്ള വസതിയിൽ വെച്ച് നിർ‌വഹിക്കുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വിവിധ ശാഖാ ഭാരവാഹികൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശാനുസരണമാണ് വർഷങ്ങളായി ശാഖാ ഭാരവാഹികൾക്ക് ഓണക്കോടികൾ നൽകി വരുന്നത്. ഓണപ്പുടവകളുടെ വിതരണോദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിലുള്ള വസതിയിൽ വെച്ച് ഓച്ചിറ മേമന 2614ാം നമ്പർ ശാഖാ സെക്രട്ടറി പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ടിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യൂണിയൻ കൗൺസിലർമാർ, ബോർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.