കൊട്ടാരക്കര: പെരുംകുളം ഗവ.പി.വി.ഹയർസെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. പൊതുവിദ്യാലയ സംരക്ഷണ യ‌ജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ് അദ്ധ്യക്ഷത വഹിക്കും. പി.ഐഷാപോറ്റി, ജില്ലാപഞ്ചായത്തംഗം ആർ.രശ്മി, ബ്ളോക്ക് പഞ്ചായത്തംഗം ഒ.ബിന്ദു, വാർഡ് മെമ്പർ പ്രസന്നകുമാർ, പി.ടി.എ പ്രസിഡന്റ് സുബൈർ മുസലിയാർ, എസ്.എം.സി ചെയർമാൻ സി.രാജ് കിഷോർ, ഹെഡ്മാസ്റ്റർ പി.രാജു, രഘു, മിനിമോൾ എന്നിവർ സംസാരിക്കും. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപക നിയമനം നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മന്ത്രിയ്ക്ക് നിവേദനം നൽകും.