കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിൽ പൊതുനിരത്തുകളിൽ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, താത്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ എന്നിവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുതായി പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവ സ്ഥാപിക്കുന്നതിന് പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങേണ്ടതാണെന്നും അറിയിച്ചു.