കരുനാഗപ്പള്ളി: പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ യോഗവും സംഘടിപ്പിച്ചു. സമരക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻലാലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കടത്തൂർ മൺസൂർ, അനന്തു എസ്. പോച്ചയിൽ, എം.ഡി. അജ്മൽ, മണ്ഡലം സെക്രട്ടറി ആർ. ശരവണൻ, ആർ. നിധിൻരാജ് എന്നിവർ സംസാരിച്ചു.