photo
കേരളാ സ്പോർട്സ് കൗൺസിലിന്റെ ആഹ്വാനപ്രകാരം മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും ശ്രീവിദ്യാധിരാജ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയദീപം തെളിച്ചപ്പോൾ

കരുനാഗപ്പള്ളി: കേരളാ സ്പോർട്സ് കൗൺസിലിന്റെ ആഹ്വാനപ്രകാരം മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും ശ്രീവിദ്യാധിരാജ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയദീപം തെളിച്ചു. പന്മന മനയിൽ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

എം.എഫ്.എ പ്രസിഡന്റും സ്പോർട്സ് കൗൺസിൽ അംഗവുമായ പന്മന മഞ്ജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം മുഖ്യപ്രഭാഷണം നടത്തി. ശ്രീവിദ്യാധിരാജ ഗ്രന്ഥശാലാ ഭാരവാഹികളായ അഡ്വ. സജീന്ദ്രകുമാർ, എ.കെ. ആനന്ദ്കുമാർ, മനോജ് കുമാർ, എ. ആഷിം, അൻവർ സാദത്ത്, എ. മൺസൂർ, എസ്. സജിത്ത്,​ മാക്സ്വൽ, വിനോദ് കുമാർ, അമീൻ കെ. നാസർ എന്നിവർ പങ്കെടുത്തു.