ചവറ: ഐ.ആർ.ഇ ലോഡിംഗ്, അൺലോഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ യു.ടി.യു.സിയുടെയും ആർ.എസ്.പി കരിത്തുറ ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഐ.ആർ.ഇ കമ്പനി പടിക്കൽ സമരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം കമ്മിറ്റിയംഗം വി. വെല്ലിംഗ്ടൺ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ചവറ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടി ഡി. സുനിൽകുമാർ, ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.പി. ശ്രീകുമാർ, കരിത്തുറ വർഗീസ്, ഐക്യമഹിളാസംഘം നേതാക്കളായ റോസമ്മ ജോൺസൺ, അൽഫോൺസ, എൻ. സോളമൻ, ജോഷ്വാ, ജിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി ബെയ്സിൽ സ്വാഗതം പറഞ്ഞു.