bms-photo
ബി.എം.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചവറയിൽ നടന്ന കുടുംബ യോഗത്തിന്റെ ഉദ്ഘാടനവും കുടുംബ സഹായ നിധിയുടെ വിതരണവും ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്യുന്നു

ചവറ : ബി.എം.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചവറയിൽ കുടുംബ യോഗത്തിന്റെ ഉദ്ഘാടനവും കുടുംബ സഹായ നിധിയുടെ വിതരണവും നടത്തി. കൊവിഡ് ബാധിച്ച് മരിച്ച നടയ്ക്കാവ് ഓട്ടോറിക്ഷാ തൊഴിലാളിയുടെ കുടുംബത്തിനും ചവറ പയ്യലാകാവിലെ അസംഘടിത തൊഴിലാളിയുടെ കുടുംബത്തിനുമാണ് കുടുംബ സഹായനിധി നൽകിയത്. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശനൻ ഉദ്ഘാടനം ചെയ്തു. പ്രഭാകര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ആർ. അജയകുമാർ കുടുംബ സഹായനിധി വിതരണം ചെയ്തു. മേഖലാ സെക്രട്ടറി എം.എസ്. ശ്രീകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. രാജീവൻ, ആർ.കെ. സുധീഷ്, ആർ. പ്രസന്നൻ, ജയപ്രകാശ്, ഉണ്ണി എന്നിവർ സംസാരിച്ചു. ബി.എം.എസ് ചവറ പഞ്ചായത്ത്‌ സെക്രട്ടറി എസ്. സജി സ്വാഗതം പറഞ്ഞു. തെക്കുംഭാഗത്ത് എസ്. സതീഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കണ്ണൻ സ്വാഗതം പറഞ്ഞു. രാഹുൽ, തമ്പാൻ, വിനോദ്, സന്ധ്യ സജി എന്നിവർ നേതൃത്വം നൽകി.