navas
മൈനാഗപ്പള്ളി വേങ്ങ പോസ്റ്റോഫീസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സൈനിക ഓർഡിനൻസ് ഫാക്ടറികൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി. മൈനാഗപ്പള്ളി വേങ്ങ പോസ്റ്റോഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരി, ജയ് ഹരി ഓച്ചിറ, കെ. ശിവദാസൻ, നാദിർഷാ കാരൂർ കടവ്, റസാക്ക് തോട്ടുവാൽ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.