പുത്തൂർ: പുത്തൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ 11 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബുകൾ വിതരണം ചെയ്തു. പുത്തൂർ വലിയപള്ളി അംഗങ്ങളുടെ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധൂപം എന്ന സംഘടനയാണ് 1,62,000 രൂപയുടെ ടാബുകൾ നൽകിയത്. പുത്തൂർ വലിയപള്ളിയിൽ വച്ച് നടന്ന ചടങ്ങ് ധൂപം രക്ഷാധികാരിയും ഇടവക വികാരിയുമായ ഫാ. ജോൺ.ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി എം. ഗീവർഗീസ്, സെക്രട്ടറി ജി. ബാബുക്കുട്ടി, തോമസ് ജോർജ്, ജേക്കബ് ഇടിക്കുള ആനക്കോട്ടൂരഴികത്ത്, അലക്സ് ഇടിക്കുള, ബിൻസൺ വർഗീസ്, ബിജു കുളങ്ങര എന്നിവർ സംസാരിച്ചു.