കുണ്ടറ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കുണ്ടറ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. ആർ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബി. തുളസീധരക്കുറുപ്പ്, ചന്ദ്രൻപിള്ള, എസ്.എൽ. സജികുമാർ, പി. മുരളീധരൻ, ആർ. ഓമനക്കുട്ടൻപിള്ള, ഡി. സന്തോഷ്, ജെ. റോയി, പ്രേംകുമാർ, ബൈജു കരീം തുടങ്ങിയവർ സംസാരിച്ചു.