mohanan-57

ശാസ്താംകോട്ട: ചുമട്ട് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മനക്കര ശ്രീജ ഭവനത്തിൽ മോഹനനാണ് (57) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ശാസ്താംകോട്ട ആശാരി മുക്കിലെ വ്യാപാര സ്ഥാപനത്തിലേയ്ക്ക് ലോറിയിൽ നിന്ന് ലോഡിറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ശാസ്താംകോട്ടയിലേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ചുമട്ടു തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ശാസ്താംകോട്ട യൂണിറ്റ് അംഗമാണ്. ഭാര്യ: സുധ. മക്കൾ: സുജ, ശ്രീജ. മരുമക്കൾ: ബിനു, വിവേക്.