പുത്തൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പുത്തൂർ പോസ്റ്രോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സി.ഐ.ടി.യു നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.സുകുമാരൻ അദ്ധ്യക്ഷനായി. രമണൻ,​ സി.അനിൽകുമാർ,​ അനന്തകൃഷ്ണൻ,​ അനിൽ,​ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതിരോധ മേഖലയിലെ ആയുധ നിർമ്മാണ ഫാക്ടറി പണിമുടക്ക് നിരോധന ഓർഡിനൻസിന് എതിരെയായിരുന്നു പ്രതിഷേധം.