കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ നേതൃത്വത്തിൽ മംഗലത്ത് ചെല്ലപ്പന്റെ 14 ാം ചരമവാർഷിക ദിനവും ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും ഇന്ന് രാവിലെ 9 മുതൽ ചിറ്റാകോട് നടക്കും. ചെല്ലപ്പൻ ചരമവാർഷിക സമ്മേളനം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്‌ഘാടനം ചെയ്യും. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ , ഡോ.സി. രത്‌നാകരൻ , ബി. സ്വാമിനാഥൻ, കെ. മധുലാൽ, ശാന്തിനി കുമാരൻ, പാത്തല രാഘവൻ, വർക്കല മോഹൻദാസ് എന്നിവർ സംസാരിക്കും. എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷനാകും. ഗുരുദേവ സന്ദേശത്തിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ ഓടനാവട്ടം എം. ഹരീന്ദ്രൻ പ്രഭാഷണം നടത്തും. ക്ലാപ്പന സുരേഷ്, ഉമാ ദേവി, തൊടിയൂർ സുലോചന , പുതുകാട്ടിൽ വിജയൻ എന്നിവർ സംസാരിക്കും.