trade-uniion
സംയുക്ത ട്രേഡ് യൂണിയൻ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻ മന്ത്രിയും സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റുമായ ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ആയുധ നിർമ്മാണ ഫാക്ടറികളിൽ പണിമുടക്ക് നിരോധിച്ച ഓർഡിനൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ചാത്തന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി. മുൻ മന്ത്രിയും സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റുമായ ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ്‌ മൈലക്കാട് സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻപിള്ള, സണ്ണി, ശർമ്മ, രാധാകൃഷ്ണൻ, തോമസ് കളരിക്കൽ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.