ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കല്ലുവാതുക്കൽ, പാരിപ്പള്ളി ഏരിയാ കമ്മിറ്റികളുടെ നേത്യത്വത്തിൽ സ്കൂളിന് മുൻവശം ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ ജനറൽ സെക്രട്ടറി ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് വിക്രമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദീപ, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, ജയചന്ദ്രൻ അപ്പുക്കുട്ടക്കുറുപ്പ്, രജിത, രഞ്ജിത്ത്, അല്ലി അജി, സുനിൽ കുമാർ, സുദർശനൻ തുടങ്ങിയവർ നേതൃത്വം നൽകി.