പോരുവഴി: അഖിലേന്ത്യാ കിസാൻ സഭ മൈനാഗപ്പള്ളി പടിഞ്ഞാറ് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ശൂരനാട് മണ്ഡലം പ്രസിഡന്റ് മനു പോരുവഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം. ദർശനൻ കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശിക സഭ സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
മൈനാഗപ്പള്ളി കിഴക്ക് പ്രാദേശിക സഭയുടെ അഭിമുഖ്യത്തിൽ മൈനാഗപ്പള്ളി വേങ്ങയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മണ്ഡലം സെക്രട്ടറി എം. ദർശനൻ ഉദ്ഘാടനം ചെയ്തു. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് മനു പോരുവഴി പച്ചക്കറി തൈകൾ വിതരണം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടൻ, ഷീബ, സായി, എന്നിവർ സംസാരിച്ചു. വേങ്ങ ശ്രീകുമാർ സ്വാഗതം പറഞ്ഞു.