തൊടിയൂർ: എൽ.ഐ.സി ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു ) കരുനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എൽ.ഐ.സി ഓഫീസിന് മുന്നിൽ നടത്തിയ ധർണ എൽ.ഐ.സി എ.ഒ.ഐ തിരുവനന്തപുരം ഡിവിഷണൽ പ്രസിഡന്റ് കെ.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എൽ.ഐ.സി ഓഹരിവില്പന അവസാനിപ്പിക്കുക, കൊവിഡ് ബാധിച്ച് മരണപ്പെട്ട എൽ.ഐ.സി ഏജന്റുമാരുടെ കുടുംബത്തെ സംരക്ഷിക്കുക, 2020ൽ അനുവദിച്ച കൊവിഡ് അഡ്വാൻസ് അലവൻസായി പരിഗണിക്കുക, കുടിശിക ലിസ്റ്റ് പുന:സ്ഥാപിക്കുക, ഏജന്റുമാർക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ഡിവിഷൻ കമ്മിറ്റി അംഗം കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. ട്രഷറർ രാധാകൃഷ്ണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറി ബി. രാജേഷ് കുമാർ, ബി. സുധർമ്മ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടി ആർ. ഷീല നന്ദി പറഞ്ഞു.