ചാത്തന്നൂർ : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സായാഹ്ന സദസിന്റെ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടയ്ക്കൽ, കല്ലുവാതുക്കൽ, പാരിപ്പള്ളി എന്നിവിടങ്ങളിൽ പരിപാടികൾ നടത്തി.
എൻ.ജി.ഒ യൂണിയൻ ജില്ലാസെക്രട്ടറിയേറ്റ് അംഗം രാജേഷ്, എഫ്.എസ്.ഇ.ടി.ഒ മേഖലാപ്രസിഡന്റ്‌ മനേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാകൗൺസിൽ അംഗം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. സൗജന്യവും സാർവത്രികവുമായി കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കുക, വിലക്കയറ്റമുണ്ടാക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, വിദ്യാഭ്യാസത്തിലെ മതവത്കരണം ഒഴിവാക്കുക, സംസ്ഥാന സർക്കാരിന്റെ സ്ത്രീപക്ഷ നയങ്ങളെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സായാഹ്ന സദസ് സംഘടിപ്പിച്ചത്.