കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഒഫ് റൂറൽ എഡ്യൂക്കേഷന്റെ ഗ്രീൻ ചാമ്പ്യൻ സർട്ടിഫിക്കറ്റിന് കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് അർഹരായി. ഹരിത ചട്ടം, മാലിന്യ സംസ്കരണം, ജലവിതരണം, ഊർജസംരക്ഷണം തുടങ്ങിയവ മികച്ചരീതിയിൽ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസി. കളക്ടർ ഡോ. അരുൺ എസ്. നായർ സർട്ടിഫിക്കറ്റ് നൽകി. കോളേജ് മാനേജർ ഫാ. ജോർജ് റബേരോ, ബർസാർ, ഫാ. സാജൻ വാൾട്ടർ, പ്രിൻസിപ്പൽ ഡോ. ഡി. റോഷൻ കുമാർ, പ്രോഗ്രാം കോ ഒാർഡിനേറ്റർ പ്രൊഫ. റൈമണ്ട് സൈമൺ എന്നിവർ പങ്കെടുത്തു.