പുത്തൂർ: കൊവിഡ് പശ്ചാത്തലത്തിൽ ക്ഷീര വികസനവകുപ്പ് നടപ്പാക്കുന്ന കാലിത്തീറ്റ സഹായ പദ്ധതിപ്രകാരം ചെറുപൊയ്ക ക്ഷീരസംഘത്തിൽ നിന്ന് 84 ബാഗ് കാലിത്തീറ്റ വിതരണം ചെയ്തു. പ്രസിഡന്റ് കെ.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിതരണോദ്ഘാടനം പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ നിർവഹിച്ചു. ക്ഷീരസംഘം സെക്രട്ടറി എം.ജയകുമാർ, ഭരണസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.