ചാത്തന്നൂർ: നടുറോഡിലെ ചതുരക്കുഴി വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു. ചാത്തന്നൂർ - പരവൂർ റോഡിൽ മീനാട് പാലമുക്കിനുസമീപം രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകിയത് നന്നാക്കാനെടുത്ത കുഴിയാണ് ഇപ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൈപ്പ് നന്നാക്കിയവർ അന്ന് കുഴി നികത്തിയെങ്കിലും കോൺക്രീറ്റ് ചെയ്യുകയോ ടാറിടുകയോ ചെയ്തില്ല. കുഴിയിൽ മണ്ണിട്ടുമൂടിയെങ്കിലും നിരന്തരമായ വാഹനയാത്രയെത്തുടർന്ന് മണ്ണിളകി മാറി അരയടിലിലേറെ താഴ്ചയുള്ള കുഴി രൂപപ്പെട്ടു. വാഹനങ്ങൾ കുഴിയിൽ വീണാണ് അപകടങ്ങളുണ്ടാകുന്നത്.