al
-ചീരങ്കാവ് റോഡിലെ കുഴികൾ പുത്തൂർ പോലീസും - ചുമട്ടുതൊഴിലാളികളും ചേർന്ന് അടയ്ക്കുന്നു

പുത്തൂർ: ടൗണിലെ വലിയ കുഴികളടച്ച് പൊലീസ്. പുത്തൂർ -ചീരങ്കാവ് റോഡിലെ അപകടക്കുഴിയാണ് പൊലീസും ചുമട്ടുതൊഴിലാളികളും ചേർന്ന് അടച്ചത് . പുത്തൂർ ടൗണിലെ സ്വാമിൽ ഉടമയാണ് കുഴികളടയ്ക്കാൻ മെറ്റിലും സിമന്റും നൽകിയത്. ജനമൈത്രി പൊലീസ് ഓഫീസർ രാജീവ്, എസ്.ഐ.അജികുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ഒ.പി.മധു, സി.പി.ഒ അബ്ദുൾ റാഷി, ചുമട്ടുതൊഴിലാളി അംഗങ്ങളായ അച്ചൻകുഞ്ഞ്, സന്തോഷ്, റോസ് മണി എന്നിവർ നേതൃത്വം നൽകി.