കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജ് തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് വാട്ടർ പ്യൂരിഫെയറും ഡിസ്പെൻസറും സംഭാവന നൽകി. ക്ലബിന്റെ പ്രസിഡന്റ് ഡോ. കെ.വി. സനൽകുമാർ വാട്ടർ പ്യൂരിഫെയർ യൂണിറ്റ് ആശുപത്രിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി. അമ്പിളി കുമാരി, ക്ലബ് ട്രഷറർ എസ്. നാഗരാജ്, പബ്ലിക് ഇമേജസ് ചെയർമാൻ ഡോ. ഷിബു ഭാസ്‌കരൻ, ഡിസ്ട്രിക്ട് പ്രോജക്ട് ചെയർമാൻ ആർ. രാജീവ് കുമാർ, ആശുപത്രിയിലെ ഡോക്ടർമാർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.