കൊല്ലം: പെരുമ്പുഴ ഡാൽമിയ ജംഗ്ഷനിലെ എൻ. വാസുദേവൻ സാർ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. പത്മകുമാർ, എസ്.ഡി. അഭിലാഷ്, ബി. സുജീന്ദ്രൻ, എൻ. സുന്ദരേശൻ, എസ്. രതീഷ് എന്നിവർ സംസാരിച്ചു. കിരൺ, ശരത്ത്, ജിജി, ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.