ചവറ: പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ലാഭകരമാക്കുന്നതിനും ഉദ്ദേശിച്ചുളള ആക്ഷൻ പ്ലാനിൽ ചവറ കെ.എം.എം.എൽ ആദ്യ പരിഗണനയിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷൻപ്ലാനിൽ ചവറ കെ.എം.എം.എല്ലിനെ പരിഗണിച്ചിട്ടുണ്ടോ എന്ന ഡോ. സുജിത് വിജയൻപിള്ള എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടേത് പോലെ കെ.എം.എം.എല്ലിന്റെ വികസനത്തിന് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ആഗസ്റ്റ് 15നകം പുതിയ മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തനങ്ങൾ കെ.എം.എം.എല്ലിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.