കുണ്ടറ: ഒാൾ ഇന്ത്യാ ജനറൽ ഇൻഷ്വറൻസ് അസോസിയേഷൻ കുണ്ടറ യൂണിറ്റ് സംഘടിപ്പിച്ച ധ‌ർണ ജില്ലാ സെക്രട്ടറി കെ.വൈ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജോസ് മോൻ, സുജാത, സുദേവൻ, മോഹനൻ, സീമ, സുനിൽ എന്നിവർ സംസാരിച്ചു.