കൊട്ടാരക്കര: ഡി.വൈ.എഫ്.ഐ മൈലം പഞ്ചായത്തിലെ പ്ളാമൂ‌ട്, കരിച്ചാൽ, ആലുംചേരി യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ സദസ് സംഘടിപ്പിച്ചു. ബ്ളോക്ക് ട്രഷറർ എസ്.അരവിന്ദ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റിയംഗം അജ്മൽ ഷാ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ കമ്മിറ്റിയംഗം എൻ.ബേബി, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി എസ്.അരുൺ, മുജീബ്, അജീഷ് കൃഷ്ണ, നജീം, ജോമോൻ എന്നിവർ സംസാരിച്ചു.