അഞ്ചൽ: പത്താം ക്ളാസുകാരി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തടിക്കാട് കാത്തിരത്തറ ഇലഞ്ഞിയറ പുത്തൻവീട്ടിൽ രാജീവിനെയാണ് (19) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വയറുവേദന മൂലം പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.