അഞ്ചൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന 56 കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട മൂങ്ങോട് പനച്ചവിള വീട്ടിൽ വിനീത് ( ശാലു 26) ആണ് അറസ്റ്റിലായത്. വീട്ടിലേക്കുള്ള വൈദ്യുതിയുടെ മെയിൻ സ്വിച്ച് ഓഫ് ചെയ്തശേഷമാണ് ഷാലു വീട്ടമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ 9 മണിയോടെ വിനീതിനെ മൂങ്ങോട്ട് നിന്ന് കസ്റ്റഡിയിലെടുത്തു.
പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.